P K Sreemathi file
Kerala

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

'പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു വ്യക്തിയില്‍ നമുക്ക് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല'

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചതും, സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെയും സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി കെ ശ്രീമതി. നല്ലത് ആരു ചെയ്താലും അംഗീകരിക്കുമെന്ന് ശ്രീമതി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത് നാണം കെട്ട തോല്‍വിയാണെന്നും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗമായ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

'ലജ്ജാകരമായ, അങ്ങേയറ്റം നാണംകെട്ട ഒരു തോല്‍വി ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ അത് സ്വയം വിമര്‍ശനപരമായിട്ട് തന്നെ കാണുന്നു. അതിനെ സംബന്ധിച്ച സൂക്ഷ്മമായ, ആഴത്തിലുള്ള പരിശോധന എല്ലാ തലങ്ങളിലും നടന്നു കൊണ്ടിരിക്കുകയാണ്. തോല്‍വിയെ കുറിച്ച് പഠിക്കും. കാരണങ്ങള്‍ പരിശോധിക്കും. തോല്‍വിയില്‍ ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും' പി കെ ശ്രീമതി പറഞ്ഞു.

എല്‍ഡിഎഫ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി അവ തിരുത്താനാണ് പാര്‍ട്ടി തീരുമാനം. ഇതിനു മുമ്പും ഞങ്ങള്‍ക്ക് ഇതിനു സമാനമായ തോല്‍വി ഉണ്ടായിട്ടുണ്ട്. ഇതൊരു പുതിയ തോല്‍വിയാണെന്ന് ധരിക്കരുത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു വ്യക്തിയില്‍ നമുക്ക് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എവിടെയാണ് പിശക് എന്ന് കണ്ടെത്തി പരിഹരിക്കും. പി കെ ശ്രീമതി പറഞ്ഞു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍, പാര്‍ട്ടി യോഗങ്ങളില്‍ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നേര്‍ക്ക് രൂക്ഷ വിംര്‍ശനങ്ങളാണ് ഉയരുന്നത്. പിണറായിയുടെ പെരുമാറ്റവും ധാര്‍ഷ്ട്യവും തിരിച്ചടിയായി. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുമ്പോള്‍ പുലര്‍ത്തുന്ന ശരീരഭാഷ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് വസ്തുനിഷ്ഠമായ വിശകലനം നടത്താന്‍ നേതാക്കള്‍ തയാറാകണമെന്നും ആവശ്യമുയര്‍ന്നു.

PK Sreemathi said that the CPM faced a shameful defeat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോറില്ല, പൊരുതിയത് ബ്രെവിസ് മാത്രം

കുളിപ്പിക്കുന്നതിനിടെ ആനകള്‍ ഏറ്റുമുട്ടി, യുവതിയുടെ ദേഹത്തുവീണു, ദാരുണാന്ത്യം

വിവാദ ഭാഗങ്ങള്‍ പാടിയതെന്തിന് ?; വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

SCROLL FOR NEXT