എംഎം മണി 
Kerala

'ആശാന്‍ തന്നെ ഇറങ്ങണം'; ഉടുമ്പന്‍ചോലയില്‍ വീണ്ടും എംഎം മണിയെ മത്സരിപ്പിക്കാന്‍ സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉടുമ്പന്‍ചോലയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. പത്ത് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തു.

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഉടുമ്പന്‍ ചോലയില്‍ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ. അനാരോഗ്യം കണക്കിലെടുത്ത് മറ്റുപേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും എംഎം മണി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഎം ഇടുക്കി ജില്ലാ ഘടകം. രണ്ട് ടേം വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന കാര്യം ജില്ലാ ഘടകം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉടുമ്പന്‍ചോലയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. പത്ത് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎം എംഎം മണിയെ തന്നെ കളത്തിലിറക്കാനുള്ള തീരുമാനം. മണിയിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

2016-ല്‍ വെറും 1109 വോട്ടുകള്‍ക്കായിരുന്നു മണിയുടെ ജയം. എന്നാല്‍ ആ ഭൂരിപക്ഷം പതിനായിരങ്ങള്‍ വര്‍ധിപ്പിച്ച് 2021-ല്‍ മിന്നുംജയം നേടി.38,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ എംഎം മണിക്ക് കഴിഞ്ഞിട്ടുണ്ട്. വികസനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ശാരീരികാവശതകള്‍ അലട്ടിയിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് എംഎം മണി മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.

Kerala news: CPM to field MM Mani again in Udumbanchola for upcoming election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; വിഡിയോ

നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

എന്‍ട്രന്‍സ് എഴുതി ഡോക്ടറാകണമെന്ന് അച്ഛന്‍; തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തി, സഹോദരിയുടെ മുന്നില്‍വച്ച് കഷണങ്ങളാക്കി; 21 കാരന്‍ അറസ്റ്റില്‍

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

SCROLL FOR NEXT