പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. വൈകീട്ട് മൂന്ന് മണിവരെ തര്‍പ്പണം ഉണ്ടാകും..കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ആരാധാകരെ എങ്ങനെ ഞെട്ടിക്കണമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡേയ്ക്ക് അറിയാം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ മിന്നുചാര്‍ത്തി. റൊണാള്‍ഡോ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്..യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാപദ്ധതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൃശൂര്‍ സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്..കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ പൊലീസ് സംരക്ഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്..അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്ക്കാന് തീരുമാനിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates