ASHA worker's Strike ഫയൽ
Kerala

ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി; ആശാ വർക്കർമാർക്ക് ആശ്വാസവുമായി സർക്കാർ

ഓണറേറിയം 12,000 രൂപ ആക്കിയതിനു പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി. ഇതോടെ ജോലി ചെയ്യുന്ന എല്ലാ ആശമാര്‍ക്കും മാസം 12000 രൂപ ലഭിക്കും. ഓണറേറിയം 12,000 രൂപ ആക്കിയതിനു പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ നടപടി.

ഇന്‍സെന്റീവിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഓണറേറിയം പകുതിയായി വെട്ടിക്കുറച്ചിരുന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവാണ് പിന്‍വലിച്ചത്.കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

2018 മുതലാണ് ഓണറേറിയത്തിന് സർക്കാർ 10 മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് 2025 ഫെബ്രുവരി 10 ന് ആരംഭിച്ച രാപകല്‍ സമരത്തിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ പിന്‍വലിച്ചെങ്കിലും അതു മറ്റൊരു രീതിയില്‍ ഇന്‍സെന്റീവില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Criteria for ASHA workers' incentives have been waived

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി, ഇന്നും പെരുമഴ തുടരും; 9 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്

RCC Recruitment: സൈക്കോളജിസ്റ്റ് മുതൽ തിയേറ്റർ ടെക്‌നീഷ്യൻ വരെ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

ഇന്നും പെരുമഴ, 10 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി, ഇന്ത്യന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം