ഫയല്‍ ചിത്രം 
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ 'മിഷോങ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശക്തി പ്രാപിക്കുന്നു;  ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്

തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചുഴലിക്കാറ്റ് എത്തിച്ചേരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മര്‍ ആണ് പേര് നിര്‍ദേശിച്ചത്. ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. 

ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചുഴലിക്കാറ്റ് എത്തിച്ചേരും. തുടര്‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു ഡിസംബര്‍ 5 ന് രാവിലെയോടെ  നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

മിഷോങ് ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ നേരിട്ട് ഭീഷണിയില്ല. 
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം