sabarimala temple file
Kerala

ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍, പ്രതിദിനം അയച്ചത് 6000 രൂപ; ശബരിമലയിലെ ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം

സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാര്‍ ഇടപാടുകള്‍ നടത്തിയിരുന്നു എന്ന് കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരിശോധന ദിവസ വേതനക്കാരിലേക്കും. ദിവസ വേതനക്കാര്‍ക്കുള്ള പ്രതിഫലം സീസണ്‍ അവസാനിച്ച ശേഷമാണ് നല്‍കുന്നതെന്നിരിക്കെ പലരും പ്രതിദിനം പണം കൈമാറ്റം നടത്തിയെന്ന കണ്ടെത്തലാണ് പരിശോധനയ്ക്ക് പിന്നില്‍. സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാര്‍ ഇടപാടുകള്‍ നടത്തിയിരുന്നു എന്ന കണ്ടെത്തലാണ് നടപടിക്ക് പിന്നില്‍. ഈ സാഹചര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ദേവസ്വം വിജിലന്‍സ്.

കാണിക്ക പരിപാലനം ഉള്‍പ്പെടെ വിവിധ ജോലികള്‍ക്കായി നൂറിലേറെ പേരാണ് സന്നിധാനത്ത് ദിവസ വേതനക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ പലരും പോസ്റ്റ് ഓഫിസ് വഴി പ്രതിദിനം 6,000 രൂപ വരെ കൈമാറ്റം നടത്തിയെന്നാണ് കണ്ടെത്തല്‍. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ദേവസ്വം വിജിലന്‍സ് ഇക്കാര്യം പരിശോധിക്കാന്‍ ആരംഭിച്ചത്. ജീവനക്കാര്‍ കൈമാറിയ നോട്ടുകളില്‍ ഭസ്മം, കുങ്കുമം എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സിന് നല്‍കിയ വിവരം.

ഈ സാഹചര്യത്തില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐ, ധനലക്ഷ്മി ബാങ്കുകളുടെ ശാഖകളില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രുപയുടെ ഇടപാടുകള്‍ നടത്തിയവരുടെ പട്ടിക ശേഖരിച്ചാണ് അന്വേഷണം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരിലാണ് ജീവനക്കാര്‍ പലരും പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായി പണം സമ്പാദിച്ച അഞ്ചു പേരെ ദേവസ്വം വിജിലന്‍സ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് നിഗമനം.

Daily wage earners to be investigated for financial irregularities in Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT