മിനിയേച്ചറിനരികെ ഡാവിഞ്ചി സുരേഷ്‌ വീഡിയോ ദൃശ്യം
Kerala

വയനാട്: ഉരുള്‍പൊട്ടല്‍ രേഖാശില്‍പവുമായി ഡാവിഞ്ചി സുരേഷ്; തുക ദുരിതാശ്വാസനിധിയിലേക്ക്; വീഡിയോ

വെള്ളരിപ്പാറയില്‍ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്നു വെള്ളാര്‍മല സ്‌കൂളും പിന്നിട്ട് ചൂരല്‍മല വരെ 7കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറില്‍ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി എളുപ്പത്തില്‍ മനസിലാക്കാന്‍ മിനിയേച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്. പതിനാറടി നീളത്തില്‍ നാലടി വീതിയില്‍ നിര്‍മ്മിച്ച 'ഉരുള്‍പൊട്ടല്‍ രേഖാ ശില്‍പം' സാധാരണക്കാരന് പോലും ഒറ്റനോട്ടത്തില്‍ കണ്ടു മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

വെള്ളരിപ്പാറയില്‍ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്നു വെള്ളാര്‍മല സ്‌കൂളും പിന്നിട്ട് ചൂരല്‍മല വരെ 7കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറില്‍ ഉള്ളത്.

അഞ്ചു ദിവസം കൊണ്ടാണ് മിനിയേച്ചര്‍ പൂര്‍ത്തീകരിച്ചത്. സ്‌ക്വയര്‍ പൈപ്പ് , പ്ലൈവുഡ്, ഫോറെക്സ് ഷീറ്റ്, പോളിഫോം, യുഫോം ഫൈബര്‍, അലങ്കാരചെടികള്‍ ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരിതാശ്വാസനിധിയിലേക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ലക്ഷ്യം. സുമനുസ്സുകള്‍ ഇത് ഏറ്റെടുക്കുമെന്നാണ് സുരേഷിന്റെ പ്രതീക്ഷ. ക്യാമറമാനായ സിമ്പാദും മിനിയേച്ചര്‍ നിര്‍മാണത്തിന് സുരേഷിനൊപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം