പ്രതീകാത്മക ചിത്രം 
Kerala

മൂക്കും കവിളും കടിച്ചുമുറിച്ച നിലയില്‍; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടു

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍. മൂക്കും കവിളും കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പട്ടാമ്പിയിലെ സേവന ആശുപത്രിയ്‌ക്കെതിരെയാണ് പരാതിയുമായി ബന്ധുക്കള്‍ രംഗത്തുവന്നത്. അറുപത്തിയഞ്ചുകാരിയുടെ മൃതദേഹമാണ് എലി കരണ്ടത്. ഒറ്റപ്പാലം മനിശേരിയില്‍ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എലി കരണ്ടതായി ബന്ധുക്കള്‍പറയുന്നു.

മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് ഉണ്ടായിട്ടും ആശുപത്രി അധികൃതരില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

'പൊളിച്ചു മുത്തേ, നിന്നെയോർത്ത് ഒരുപാട് സന്തോഷം'; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്

ജന്തര്‍ മന്തറില്‍ സംവരണ വിരുദ്ധ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

ഓണത്തിന് വയാനാട്ടിലേക്കാണോ? താമരശ്ശേരി ചുരം കയറണ്ട, ഗതാഗതകുരുക്ക് ഒഴിവാക്കാം, ബദല്‍ റോഡുകള്‍ അറിയാം

മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; 'ഹലോ ഡിയർ' ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്ത്