ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന പ്രതീകാത്മക ചിത്രം
Kerala

ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) മൂന്ന് ശതമാനം വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഡിസംബര്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) മൂന്ന് ശതമാനം വര്‍ധന. ഡിഎ കണക്കാക്കുന്നതിനുള്ള മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ വാര്‍ഷിക ശരാശരി 392.83 പോയിന്റില്‍ നിന്ന് 400.92 പോയിന്റായി ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ വര്‍ധനയായ മൂന്ന് ശതമാനം അടുത്ത മാസം പ്രഖ്യാപിച്ചേക്കും.

3 ശതമാനം വര്‍ധനയോടെ, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ഡിഎ 53% ആയും സംസ്ഥാന ജീവനക്കാരുടേത് 31% ആയും ഉയരേണ്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കഴിഞ്ഞ ജൂണ്‍ വരെ ബാധകമായ 50% ഡിഎ പൂര്‍ണമായി അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ വരെയുള്ള 9% ഡിഎ ആണ് ഇപ്പോഴും ലഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ വര്‍ധന ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ മുതല്‍ ആകെ 7 ഗഡുക്കളായി 22% ഡിഎ കുടിശികയാകുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഡിഎ ഉടനെങ്ങും ലഭിക്കാനിടയില്ല. 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ അനുവദിച്ച 2% ഡിഎയുടെ കുടിശികയും നല്‍കിയിട്ടില്ല. ഡിഎ അനുവദിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT