സവിതയുടെ മരണം കൊലപാതകം 
Kerala

ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകം; ഇരട്ട സഹോദരി അറസ്റ്റില്‍

കൊലപാതക വിവരം മറച്ചു വെച്ചതിന് സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇരട്ടസഹോദരി സജിത അറസ്റ്റിലായി. കണ്ണൂർ ചക്കരക്കൽ സ്വദേശികളാണ്. കൊലപാതക വിവരം മറച്ചു വെച്ചതിന് സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ( ബുധന്‍) രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒക്ടോബര്‍ 29 നാണ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയതാണ് സഹോദരിമാര്‍. ഇന്നലെ രാത്രി പെട്ടെന്ന് കുഴഞ്ഞുവീണു എന്നു പറഞ്ഞാണ് സവിതയെ ആശുപത്രിയില്‍ എത്തിക്കുന്നത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിച്ചു. മുഖത്ത് ഇടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്.

Death of Savitha in Chottanikkara is a murder; twin sister arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ആദ്യ പോരാട്ടത്തിന്റെ വേദി മാറ്റി

പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

ലൈംഗികാതിക്രമം, ടാക്‌സ് വെട്ടിപ്പ്, കണ്ണിറുക്കി കാണിക്കല്‍... വിവാദങ്ങളുടെ കളിത്തോഴന്‍ 'CR 7'!

ആ പാവപ്പെട്ട മനുഷ്യന്‍ എന്തു തെറ്റു ചെയ്തു?, കുട്ടികളുടെ കുറ്റകൃത്യം സംരക്ഷിക്കുന്ന രീതി ശരിയല്ല : രമേശ് ചെന്നിത്തല