പ്രതീകാത്മക ചിത്രം 
Kerala

ഭര്‍തൃവീട്ടിലെ യുവതിയുടെ മരണം; ആത്മഹത്യയല്ലെന്ന് സംശയം, ഭര്‍തൃപിതാവും അറസ്റ്റില്‍

യുവതിയുടേത് തൂങ്ങിമരണം തന്നെയാണോയെന്നും റിപ്പോര്‍ട്ടില്‍ സംശയം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) ഈ മാസം 7നു രാവിലെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടേത് തൂങ്ങിമരണം തന്നെയാണോയെന്നും റിപ്പോര്‍ട്ടില്‍ സംശയം പറയുന്നു. സംഭവത്തില്‍ ഭര്‍തൃപിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തു. വര്‍ക്കി(56) ആണ് ഇന്നലെ രാത്രി അറസ്റ്റിലായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനില്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

യുവതിയുടെ വയറിനുള്ളില്‍ രക്തം വാര്‍ന്നു കെട്ടിക്കിടന്നിരുന്നതായും കാലില്‍ പഴയതും പുതിയതുമായ മുറിവുകള്‍ കാണപ്പെട്ടതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കില്‍ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കല്‍ കോളജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്.  മരണത്തിനു 2 ദിവസം മുന്‍പ് അതിരമ്പുഴയിലെ സ്വന്തം വീട്ടിലെത്തിയ ഷൈമോള്‍ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനത്തെക്കുറിച്ചു പറഞ്ഞതായി അമ്മ ഷീല പൊലീസിനോട് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍