രമേശ് ചെന്നിത്തല, പി പി ദിവ്യ 
Kerala

'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി'; ദിവ്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തട്ടേയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദിവ്യയ്‌ക്കെതിരായ പരാതി മുന്നിലെത്തിയപ്പോള്‍, ഫയല്‍ പരിശോധിച്ചപ്പോള്‍ അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യമായി. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്ന് അറിയില്ല. പരാതി പരിശോധിച്ചപ്പോഴും, ഫയല്‍ പരിശോധിച്ചപ്പോഴും ഇത് 'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി' എന്നാണ് ബോധ്യമായത്. അതിനാലാണ് അന്വേഷണ ഉത്തരവ് നല്‍കിയത്. മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 17 (എ) പിസി ആക്ട് പ്രകാരമുള്ള അന്വേഷണ അനുമതി കൊടുക്കേണ്ടതായിരുന്നു. അതു ചോദിച്ചുള്ള ഫയല്‍ അന്നത്തെ മുഖ്യമന്ത്രി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കാന്‍ വേണ്ടി എഴുതി വിടുകയായിരുന്നു. വീണ്ടും പരാതി ലഭിച്ചപ്പോഴാണ് ആ ഫയല്‍ ഇന്നലെ തന്റെ അടുക്കലെത്തിയത്. അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തട്ടേയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ നടത്തിയ ക്രമക്കേടുകളിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ടെണ്ടര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്ന കെഎസ് യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് ആഭ്യന്തരവകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയാണെന്നാണ് പരാതി. പിപി ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടക്കും.

Ramesh Chennithala says that the decision to order an inquiry against PP Divya was taken with full conviction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമിതാഭ് ബച്ചനും ദില്‍ജിത് ദൊസാഞ്ജിനും മുംബൈ മേയർക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

'ആ കൊച്ചിന്റെ മനസ് എത്ര വേദനിച്ചു കാണും, മമിതയെ കണ്ടു പഠിക്കണം'; സെല്‍ഫിയ്ക്കായി വന്ന കുട്ടിയെ പ്രയാഗ മടക്കി അയച്ചോ? വിമര്‍ശനം

വി ഡി സതീശനെയും എന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ നീക്കം; വ്യവസായി എത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്: ആരോപണവുമായി ഡികെ ശിവകുമാർ

'കരഞ്ഞതിന് ക്രൂരമർദ്ദനം', നാലു വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റില്‍

ലീഗ് എതിർത്തു; ആനക്കരയിൽ സിപിഎമ്മിന്റെ അവിശ്വാസം പാസായി, കോൺഗ്രസിന് ഭരണം നഷ്ടമായി