ഫയല്‍ ചിത്രം 
Kerala

ദീലീപിനെതിരെ മാനനഷ്ട കേസെടുത്തു; നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകണം

നവംബര്‍ ഏഴിന് ദിലീപ് തലശ്ശേരി കോടതിയില്‍ ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദീലീപിനെതിരെ മാനനഷ്ടത്തിന് കേസെടുത്തു. നവംബര്‍ ഏഴിന് ദിലീപ് തലശ്ശേരി കോടതിയില്‍ ഹാജരാകണം. ഇതിനായി സമന്‍സ് അയച്ചു. നടിയെ ആക്രമിച്ച കേസെടുക്കുന്നതിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ആണെന്ന് ദിലീപ് ആരോപിച്ചതിനെതിരെയാണ് പരാതി.

നാലുവര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്ത് നടപടിയാരംഭിച്ചിരിക്കുന്നത്. 2018 ലാണ് ലിബര്‍ട്ടി ബഷീര്‍ തലശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസ് താനും മഞ്ജു വാര്യരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണെന്നും, താന്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപ് ഇന്റര്‍വ്യൂകളിലും മറ്റും പറഞ്ഞിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ഇക്കാര്യം കോടതികളില്‍ നല്‍കിയ ജാമ്യഹര്‍ജികളിലും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപിനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെയും, മഞ്ജു വാര്യര്‍, എഡിജിപി സന്ധ്യ, അഡ്വ മിനി തുടങ്ങിയവരുടെ പേരില്‍ ദിലീപും കൂട്ടരും സ്വന്തമായി വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കി, അവര്‍ക്കെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രചരിപ്പിച്ചിരുന്നു. ഈ തെളിവും കോടതിക്ക് കൈമാറിയതായി ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT