കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നു  ഫെയ്സ്ബുക്ക്
Kerala

പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് ദീപ ദാസ് മുന്‍ഷി; പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് ആവശ്യം

ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ഈ മാസം 15 നകം പുതിയ അധ്യക്ഷന്മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആവശ്യം. മുഴുവന്‍ സമയ പാര്‍ട്ടി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ സംഘടനാ പ്രവര്‍ത്തനം നിര്‍ജീവമാണ്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണം. മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരെയും മാറ്റി താഴേത്തട്ടു മുതല്‍ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി വിമര്‍ശിച്ചു. സര്‍ക്കാരെടുക്കുന്ന പല തീരുമാനങ്ങളും പാര്‍ട്ടി അറിയുന്നില്ലെന്ന പരാതിയുമായി പലരും തന്നെ സമീപിക്കുന്നുണ്ടെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. അപ്പോഴാണ് മുഴുവന്‍ സമയ പ്രസിഡന്റ് ഇല്ലാത്തതിനാല്‍ പാര്‍ട്ടി നിര്‍ജീവമാണെന്നും, അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഏകോപനം ഉണ്ടാവുകയെന്നും നേതാക്കള്‍ ചോദിച്ചത്.

മാനസികമായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റാണ് ഇപ്പോള്‍ കെപിസിസിക്ക് ഉള്ളതെന്ന് പ്രൊഫ. പി ജെ കുര്യന്‍ പറഞ്ഞു. പദവിയില്‍ തുടരുന്നത് തന്റെ കുറ്റമല്ലെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ്, രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിസഭയിലുണ്ടെന്നും, കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ന്യായമായ പരാതികള്‍ ദുരഭിമാനമില്ലാതെ തിരുത്താനും സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ഈ മാസം 15 നകം പുതിയ അധ്യക്ഷന്മാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് അധ്യക്ഷന്മാരെ തീരുമാനിക്കുന്നതാണ് കീഴ് വഴക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെപിസിസി നിര്‍വാഹകസമിതിയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗം വൈകാതെ വിളിച്ചു ചേര്‍ക്കുമെന്ന് സണ്ണി ജോസഫും യോഗത്തെ അറിയിച്ചു.

Demand for a new KPCC President raised at the Congress Political Affairs Committee meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

ജിഎസ്എൽവി–എഫ്17 വിക്ഷേപണം വിജയം, മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ക്ലാസ്, ഹോങ്കോങിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

8 സിക്സ്, 10 ഫോർ; 62 പന്തിൽ 118 റൺസ് അടിച്ചുകൂട്ടി വിഷ്ണു വിനോദ്

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

ആലപ്പി റിപ്പിൾസിന് ജയം; കെസിഎൽ സെമി ചിത്രം തെളിഞ്ഞു