education  AI Gemini
Kerala

പഠനം പാതിവഴിയില്‍ മുടങ്ങിയോ?, നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497 900 200 എന്ന നമ്പറിലോ ജൂലൈ 31ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സ്വായത്തമാക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിക്കും.

2025-26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1050 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 2017 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ പരീക്ഷയെഴുതിയ 8695 പേരില്‍ 5414 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായിട്ടുണ്ട്.

Did your studies stop halfway? There are many vocational courses; Opportunity to register for the police's HOPE project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം'; കള്ളാടി ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതികള്‍ പറയുന്നു

കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

വിദ്യാർഥികൾക്ക് 4,000 രൂപ!, പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണു; കണ്ടക്ടര്‍ക്ക് പരിക്ക്

വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി; എംവി രാജേഷ് പുതിയ ഡയറക്ടർ