സിപിഎം പതാക  ഫയല്‍ ചിത്രം
Kerala

കഴിഞ്ഞ തവണ കോണ്‍ഗ്രസിനായി പ്രചാരണം; ഇത്തവണ സിപിഎം സ്ഥാനാര്‍ഥി; തൃശൂരിലും പാര്‍ട്ടിക്കുള്ളില്‍ പോര്

ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും വിമത സ്ഥാനാര്‍ത്ഥിയായി ജിതിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കഴിഞ്ഞതവണ എല്‍ഡിഎഫിനെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ആളെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിനെത്തുടര്‍ന്ന് തൃശൂര്‍ സിപിഎമ്മിലും പൊട്ടിത്തെറി. തൃശൂര്‍ കോര്‍പ്പറേഷനിലെ കോട്ടപ്പുറം ഡിവിഷനില്‍ ആണ് സിപിഎം വിമത സ്ഥാനാര്‍ത്ഥിയെ നേരിടേണ്ടി വരിക. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ പി ഹരിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാള്‍ നേരത്തെ കോണ്‍ഗ്രസിന് വേണ്ടി ചുമരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും നടന്ന ആളാണെന്നാണ് പ്രദേശത്തെ പാര്‍ട്ടിക്കാരില്‍ ഒരുവിഭാഗം പറയുന്നത്.

ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും വിമത സ്ഥാനാര്‍ത്ഥിയായി ജിതിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം രുക്ഷമായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ പി ഹരി കോട്ടപ്പുറം ഡിവിഷനില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ഇതിനെതിരെ മേല്‍ഘടകത്തിന് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ലോക്കല്‍ സെക്രട്ടറി ബിജു പറഞ്ഞു. പാര്‍ട്ടി നടപടി ഉണ്ടായാല്‍ നേരിടുമെന്നും തങ്ങള്‍ പാര്‍ട്ടിക്ക് എതിരല്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

Dispute in Thrissur CPM over candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ