Usha, Dr. Lalithambika 
Kerala

ജീവന് ഭീഷണിയാകും വിധം അശ്രദ്ധയോടെ പ്രവര്‍ത്തിച്ചു; ശസ്ത്രക്രിയ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍

ഉഷാ ജോസഫിന്റെ ബന്ധുവിന്റെ പരാതിയില്‍ ജീവന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നാണ് കേസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയയായ ഉഷാ ജോസഫിന്റെ ബന്ധുവിന്റെ പരാതിയില്‍ ജീവന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നാണ് കേസ്.

യൂണിറ്റ് ചീഫ് എന്ന നിലയിലാണ് ലളിതാംബികയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവര്‍ത്തിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിഎന്‍എസ് 125, 125 (മ) വകുപ്പുകളാണ് ചേര്‍ത്തിയിരിക്കുന്നത്. ഉഷ ജോസഫിന്റെ ബന്ധു നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.

സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോക്ടര്‍ ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉള്‍പ്പെട്ട നഴ്സ് ആണ് ധന്യ.

2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ഉഷ അഞ്ച് വര്‍ഷമാണ് ദുരിതം സഹിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീതയുടെ നിര്‍ദേശം. അതേസമയം ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

Doctor booked after surgical scissors left in patient's abdomen at Vandanam Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026: കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

Kerala Election 2026 live: ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

Kerala Election 2026: 'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല; ജനാധിപത്യം വിജയിക്കട്ടെ'

'ജനം ആഗ്രഹിക്കുന്നത് തുടർഭരണം, നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ്'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

Kerala Election 2026: കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

SCROLL FOR NEXT