ബിപിന്‍ സി ബാബു 
Kerala

പത്ത് ലക്ഷം രൂപ സ്ത്രീധനം വാങ്ങി, പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ മർദനം; ഭാര്യയുടെ പരാതിയിൽ ബിപിന്‍ സി ബാബുവിനെതിരെ കേസ്

ബിപിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിൽ കരീലകുളങ്ങര പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മുന്‍ ഏരിയാ സെക്രട്ടറി ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധനപീഡന പരാതി. ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ നേതാവുമായ മിനിസ ജബ്ബാറിന്റെ പരാതിയിൽ കരീലകുളങ്ങര പൊലീസ് കേസെടുത്തു.

തന്റെ പിതാവില്‍ നിന്നും പത്തു ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ബിപിന്‍ ഉപദ്രവിച്ചിരുന്നുവെന്നും മിനിസ പരാതിയിൽ പറയുന്നു‌‌. കൂടാതെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനും ബിപിൻ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ ഇയാൾക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു.

പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഏരിയ കമ്മറ്റി അംഗമായ ബിപിന്റെ അമ്മ കെ എല്‍ പ്രസന്നകുമാരിയെ രണ്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടാണ് പരാതി. ബിപിന്‍ പാര്‍ട്ടിവിട്ട സ്ഥിതിക്ക് പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ നിര്‍ത്തേണ്ട കാര്യമില്ല എന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം