റെയിൽ മൈത്രി സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു image credit: kerala police
Kerala

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ആശങ്ക വേണ്ട!; 'റെയില്‍ മൈത്രി' സേവനവുമായി കേരള പൊലീസ്

യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ 'റെയില്‍ മൈത്രി' എന്ന പേരില്‍ പുതിയ മൊബൈല്‍ സേവനവുമായി കേരള പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ 'റെയില്‍ മൈത്രി' എന്ന പേരില്‍ പുതിയ മൊബൈല്‍ സേവനവുമായി കേരള പൊലീസ്. കേരള റെയില്‍വേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം.

ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും വയോധികര്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കുക, ട്രെയിനിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൊലീസിനെ അറിയിക്കുക എന്നിവയടക്കം അഞ്ച് സേവനം ലഭിക്കും. സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റെയില്‍ മൈത്രി സേവനം ഉപയോഗിക്കാം.

ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ ആപ്പിലൂടെ സഹായം ആവശ്യപ്പെട്ടാല്‍ റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരെത്തും. പ്ലാറ്റ്‌ഫോമിലെ സേവനം, രഹസ്യ വിവരം കൈമാറല്‍,യാത്രയില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തല്‍, ക്രമസമാധാന ലംഘനങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് പൊലീസിനെ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

don't worry when traveling alone in a train; Kerala Police launches 'Rail Maithri' service

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നമുക്ക് വേഗത്തില്‍ സഞ്ചരിക്കണം', അതിവേഗ റെയിലിനെ പിന്തുണച്ച് വിഡി സതീശന്‍; 'കെ റെയിലിനെ എതിര്‍ത്തത് പ്രായോഗികമല്ലാത്തതിനാല്‍'

'മമ്മൂക്ക അന്ന് പെർഫോം ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ എന്നോട് പറഞ്ഞതൊക്കെ തെറ്റാണെന്ന്‌‌‌ തോന്നി'

'സ്ത്രീകളുടെ അമിത സ്വാതന്ത്ര്യം സമൂഹത്തിന് ദോഷം; ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമ'

ഭാവി സുരക്ഷിതമാക്കണോ?, എന്താണ് 50-30-20 റൂള്‍?; വിശദാംശങ്ങള്‍

'വെള്ളാപ്പള്ളി പറയുന്ന ചില കാര്യങ്ങളോട് യോജിക്കാനാകില്ല ; സജി ചെറിയാന്‍ പറഞ്ഞത് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍'

SCROLL FOR NEXT