പ്രതീകാത്മക ചിത്രം 
Kerala

വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു; ഭയന്ന് പൊലീസിനെ വിളിച്ച് വീട്ടുകാർ; ഒടുവിൽ കണ്ടെത്തിയത്

വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു; ഭയന്ന് പൊലീസിനെ വിളിച്ച് വീട്ടുകാർ; ഒടുവിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: പുലർച്ചെ എഴുന്നേറ്റപ്പോൾ വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടു ഭയന്ന് വീട്ടുകാർ. ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക്കുന്ന വസ്തുവാണോ എന്ന ഭയത്തെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിളിച്ചു. 

ബത്തേരിക്ക് സമീപം കൈവട്ടമൂല പൂവത്തിങ്കൽ രാജന്റെ വീട്ടുപടിക്കലാണ് ഇന്നലെ പുലർച്ചെ പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചു. പരിശോധനയിൽ പൊതിയിൽ തേങ്ങയും ആണിയും മഞ്ഞൾ പൊടിയുമാണെന്നു കണ്ടെത്തി. 

പുതിയ വീടു പണിതു ഗൃഹപ്രവേശം കഴിയാത്തതിനാൽ മുൻഭാഗത്തെ വാതിൽ വീട്ടുകാർ തുറക്കാറില്ലായിരുന്നു. പുലർച്ചെ പിൻഭാഗത്തെ വാതിൽ തുറന്ന് ചന്ദ്രന്റെ ഭാര്യ മുറ്റമടിക്കാനെത്തിയപ്പോഴാണ് പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടത്. ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍