ഡോ. ഡി സജിത്ത് ബാബു 
Kerala

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം അം​ഗീകരിച്ചു.

കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട് ജില്ലാ കലക്ടര്‍, ദേശീയ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സപ്ലൈകോ കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്

2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

Dr. D. Sajith Babu IAS is the new Chief Electoral Officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്

ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; 'വിസ്മയമല്ല വിനാശം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍