Dr Harris Chirakkal Thiruvananthapuram Medical College screengrab
Kerala

'ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളം, ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ട്'; നിലപാടില്‍ ഉറച്ച് ഡോ. ഹാരിസ്

വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളിയ ആരോഗ്യവകുപ്പ് നിലപാടിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍. ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ തന്റെ പ്രതികരണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി. പരസ്യപ്രതികരണം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന തെളിയിക്കുന്ന എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. ശസ്ത്രക്രിയ മുടങ്ങിയിട്ടില്ല. നോട്ടീസില്‍ പറയുന്ന തീയ്യതിയ്ക്ക് ശേഷം നടന്ന ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണം ഡോ. സാജു സ്വന്തം കയ്യില്‍ നിന്നും ഉപയോഗിച്ചതാണ്. തന്റെ നിലപാട് ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം തെറ്റാണ്. ഉപകരണം ഇല്ലെന്നതാണ് വസ്തുത. വിവരങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. ഓരോ വിവരങ്ങളും അറിയിച്ചിട്ടുണ്ടെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ താന്‍ നടത്തിയ പ്രതികരണം ചട്ടലംഘനമാണെന്ന് ബോധ്യമുണ്ട്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് എഴുതേണ്ടിവന്നത്. തന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സ്വയം പ്രതിരോധിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. അതായിരിക്കാം ഇപ്പോഴത്തെ നോട്ടീസിന്റെ അടിസ്ഥാനം. നടപടികള്‍ എന്തായാലും നേരിടും. എന്റെ അഭിപ്രായങ്ങള്‍ ഉറച്ചതാണ്. അതിനുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നും ഡോ. ഹാരിസ് വ്യക്തമാക്കി.

ഡോ. ഹാരിസിന്റെ ഇടപെടല്‍ ശസ്ത്രക്രിയ മുടങ്ങാന്‍ ഇടയാക്കിയെന്നും തുറന്നു പറച്ചില്‍ സംസ്ഥാന സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നുമുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡോ. ഹാരിസിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവന നടത്തിയതും ചട്ട ലംഘനമാണ്. ഡോക്ടര്‍ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്ന് സമിതി കണ്ടെത്തിയെന്നും ഹാരിസിനയച്ച നോട്ടീസില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹാരിസിന്റെ വിദശീകരണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

Dr. Harris Chirakkal opposes the Health Department's stance on the denial of revelations regarding the shortage of equipment at Thiruvananthapuram Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

SCROLL FOR NEXT