Dr. Harris Chirakkal relate thiruvananthapuram medical college  file
Kerala

'മന്ത്രിയുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല, ഡോ. ഹാരിസിനോടുള്ള സര്‍ക്കാര്‍ നയം മാറിയാല്‍ വിവാദത്തിന് സ്‌കോപ്പുണ്ട്'

ഒരാള്‍ക്കെതിരെ ഒരു അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിന്മേല്‍ അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് അയയ്ക്കുക എന്നതൊരു സ്വഭാവിക സര്‍ക്കാര്‍ നടപടിക്രമം മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദ വിഷയമല്ലെന്ന് നിയമ വിദഗ്ധര്‍. ഒരാള്‍ക്കെതിരെ ഒരു അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിന്മേല്‍ അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് അയയ്ക്കുക എന്നതൊരു സ്വഭാവിക സര്‍ക്കാര്‍ നടപടിക്രമം മാത്രമാണെന്നാണ് വാദം. അഡ്വ. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. നോട്ടീസിന് ഡോ. ഹാരിസ് നല്‍കുന്ന വിശദീകരണം ഫയലില്‍ സ്വീകരിച്ച് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുകയും ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്യാനുമാണ് സാധ്യത. ഡോ ഹാരീസിനോട് സര്‍ക്കാരിന്റെ നയം നേരത്തേ പറഞ്ഞത് മാറിയെങ്കില്‍ മാത്രമേ വിവാദത്തിന് സാധ്യതയുള്ളു എന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.

ഹരീഷ് വാസുദേവന്റെ പോസ്റ്റ് പൂര്‍ണരൂപം-

വിസില്‍ ബ്ലോവറായ ഡോ ഹാരിസിന് നോട്ടീസ് കൊടുത്തു എന്നത് വലിയ വാര്‍ത്തയായി കാണുന്നുണ്ട്.

ഒരാള്‍ക്കെതിരെ ഒരു അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിന്മേല്‍ അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് അയയ്ക്കുക എന്നതൊരു സ്വഭാവിക സര്‍ക്കാര്‍ നടപടിക്രമം ആണ്. പരസ്യ വിമര്‍ശനം ഉന്നയിച്ചതിലെ ഉദ്ദേശശുദ്ധിയും പൊതുനന്മയും വിശദീകരിച്ചു അദ്ദേഹം നേരത്തേ മാധ്യമങ്ങളോട് നല്‍കിയ മറുപടി തന്നെ സര്‍ക്കാരിനും നല്‍കുമെന്നാണ് എനിക്ക് തോന്നുന്നത്. ആ മറുപടി ഫയലില്‍ സ്വീകരിച്ച് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുകയും ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്യുമെന്നാണ് എന്റെ ഉത്തമ വിശ്വാസം. ഇക്കാര്യത്തില്‍ അതിനപ്പുറം പോകാനില്ല എന്ന് നേരത്തേ ബഹു ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയതും ആണല്ലോ. മന്ത്രി പറഞ്ഞെന്നു എഴുതി ഫയല്‍ ക്ലോസ് ചെയ്യാനാവില്ലല്ലോ..

ഇതിന്റെ അന്തിമ തീരുമാനം എന്തായിരിക്കുമെന്ന കാര്യത്തില്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഇപ്പോഴൊരു തീരുമാനം പറയാന്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ ഇപ്പോള്‍ മന്ത്രിയുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല. കാത്തിരിയ്ക്കുക. ഡോ ഹാരീസിനോട് സര്‍ക്കാരിന്റെ നയം നേരത്തേ പറഞ്ഞത് മാറിയെങ്കില്‍ മാത്രമേ വിവാദത്തിന് സ്‌കോപ്പുള്ളൂ.

അതല്ല മറിച്ചാണെങ്കില്‍, നടപടി എടുത്താല്‍ സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. അസ്ഥാനത്തുള്ള പേടിയാണ് എന്ന് തോന്നുന്നു.

Legal experts say the notice issued to Dr. Harris Chirakkal thiruvananthapuram medical college for speaking out about equipment shortages is not seen as controversial.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT