എം ആര്‍ ബൈജു 
Kerala

ഡോ. എം ആര്‍ ബൈജു പിഎസ്‌സിയുടെ പുതിയ ചെയര്‍മാന്‍

നിലവിലെ പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോ. എം ആര്‍ ബൈജു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതിയ ചെയര്‍മാനാകും. മന്ത്രിസഭായോഗമാണ് ബൈജുവിനെ പുതിയ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. 

നിലവിലെ പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ നിശ്ചയിച്ചത്. 

നിലവില്‍ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം ടെക് ബിരുദധാരിയാണ് ഡോ. ബൈജു. എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 

തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായിരിക്കെയാണ് പിഎസ് സി  അംഗമായി നിയമിതനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

ISRO -യിൽ ഡ്രൈവർമാർക്ക് അവസരം; 10, ITI യോഗ്യത, ബംഗളൂരുവിൽ നിയമനം

'എനിക്ക് ആരോടും ശത്രുതയില്ല, എന്തിനാണ് എന്നെ ആക്രമിച്ചത് ? ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല'; പ്രതികരിച്ച് ടൈഗർ ഷറോഫ്

'ജസ്റ്റിസ് ചന്ദ്രചൂഡ് സര്‍ക്കാരിനോട് അമിത വിധേയത്വം കാണിച്ചു'; ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടതി മുന്‍ ജഡ്ജി

'പാൻ കാർഡ് തിരിച്ചു കിട്ടിയപ്പോൾ നായർക്ക് പകരം നാറിയായി'; എന്തൊരു കഷ്ടമാണെന്ന് ശ്രീവിദ്യ മുല്ലച്ചേരി