തിരുവനന്തപുരം; ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണ് മരണകാരണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൂടാതെ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരംനൽകണമെന്നും സംഘടന പറഞ്ഞു.
ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നിയമം ഓർഡിനൻസായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഒരു കൊല്ലത്തിനുള്ളിൽ ശിക്ഷാവിധി പ്രഖ്യാപിക്കണം. പ്രത്യേക കോടതിയുടെ മേൽനോട്ടത്തിൽ കുറ്റവിചാരണ നടത്തണം. നിലവിലെ ശിക്ഷാ കാലയളവിലും പിഴയിലും വർധന വരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സമരത്തിൽ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം നാളെയും തുടരും.
വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് ആദ്യം ആക്രമിച്ചത് ഡോക്ടർ വന്ദനയെയാണെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാർക്ക് പരുക്കേറ്റത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates