മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍ 
Kerala

വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍. വഴിയില്‍ കടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. 

അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതില്‍ കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ സുഹൃത്തിനാണ് അടിമാലി അപസരക്കുന്ന് വച്ച് മദ്യകുപ്പി ലഭിച്ചത്. ഇയാള്‍ ആ കുപ്പി യുവാക്കള്‍ക്ക് നല്‍കുകയായിരുന്നു. 

മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്