ഷെജീല്‍ 
Kerala

ദൃഷാനയെ വണ്ടിയിടിപ്പിച്ച കേസ്: ഷജീലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ലുക്കൗട്ട് നോട്ടീസ് ഇറക്കി

മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നത്.

സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടിലാണ് ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് തള്ളിയത്. ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം.

വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്