ഷാരോൺ 
Kerala

ലഹരിമരുന്ന് പാർട്ടിയായി റിസോർട്ടിലെ വിവാഹ ആഘോഷം, എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

പാർട്ടിയിൽ നിരവധി പേർ ലഹരിമരുന്നു ഉപയോ​ഗിച്ചതായി സംശയമുണ്ടെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം മരട് കൂടാരപ്പള്ളിൽ ഷാരോണി (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും ഒരു​ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അരൂർ ശ്മശാനം റോഡിന് സമീപത്തെ റിസോർട്ടിൽ കഴിഞ്ഞ ദിവസമാണ് കല്യാണ പാർട്ടി നടന്നത്. പാർട്ടിയിൽ നിരവധി പേർ ലഹരി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഇവരുടെ വിശദവിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം