വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം എളുപ്പം മാറ്റം കെഎസ്ഇബി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം എളുപ്പം മാറ്റം; ചെയ്യേണ്ടത് ഇത്രമാത്രം

അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്, ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ, ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം എന്നി രേഖകൾ സമർപ്പിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: നിങ്ങൾക്ക് പഴയ ഉടമസ്ഥനിൽ നിന്ന് വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം ലഭിക്കണോ? ഇതിന് ചെയ്യേണ്ട കാര്യങ്ങൾ കെഎസ്ഇബി ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്, ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ, ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം എന്നി രേഖകൾ സമർപ്പിക്കണം. അനുമതി പത്രം കിട്ടിയില്ലെങ്കിൽ, അപേക്ഷകന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടയ്ക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, കെ എസ് ഇ ബി മടക്കി നൽകുന്നതുമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.

കുറിപ്പ്:

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ ഇവയാണ്

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്.

2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.

3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

അനുമതി പത്രം കിട്ടിയില്ലെങ്കിൽ, അപേക്ഷകന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടയ്ക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, കെ എസ് ഇ ബി മടക്കി നൽകുന്നതുമാണ്.

അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ടനഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വിൽപത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

Note:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.

Easily transfer ownership of an electricity connection; here is all you need to do

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്‍; ഇതാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്

പാലക്കാട് സ്കൂളിലെ വെടിവെപ്പ്; കുട്ടി മനഃപൂർവം വെടിവച്ചതല്ലെന്ന് പൊലീസ്, തോക്ക് സൂക്ഷിച്ച വീട്ടുകാർക്കെതിരെ കേസെടുക്കും

അതേപോലെ തിരിച്ചിറങ്ങി, ഒറ്റയടിക്ക് 2360 രൂപയുടെ ഇടിവ്; 92,000ല്‍ താഴെ

ഇനിയും അപേക്ഷിച്ചില്ലേ? ONGC-യിൽ 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി

വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം