ഫയല്‍ ചിത്രം 
Kerala

അവതരിപ്പിക്കുന്നത് സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റ് : മന്ത്രി കെ എന്‍ ബാലഗോപാല്‍

'കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ കൂടുതല്‍ മുന്നോട്ടു നയിക്കുന്ന സമീപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുക. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ്  ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കഴിഞ്ഞ കാലത്തെ സാമ്പത്തിക മരവിപ്പ് മറികടക്കാന്‍ ഉചിതമായ ഇടപെടല്‍ ഉണ്ടാകും. ആരോഗ്യ കാര്‍ഷിക രംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

നല്ല മണ്ണും ജലവും വെളിച്ചവും തൊഴില്‍ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുന്‍ഗണന. ത്വരിത വികസനത്തിനൊപ്പം കാല്‍ നൂറ്റാണ്ടില്‍ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കര്‍മപരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.  

വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴിലും ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികള്‍ രൂപപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT