Kerala

ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ ഡി പരിശോധന

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. രാവിലെ ഒമ്പതുമണി മുതല്‍ 11.45 വരെ ആയിരുന്നു പരിശോധന നടത്തിയത്. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്ക്ക് എത്തിയത്. ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൂടുതല്‍ കാറുകള്‍ നല്‍കിയതിന് എതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം

ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധിക്കാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം, എം ആർ അജിത്കുമാറിന് സസ്പെൻഷൻ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പ്രകാശ് വർമ്മ നായകനാകുന്ന 'ലോ ആൻഡ് ഓർഡർ' റിലീസ് മാറ്റി; പുതിയ തീയതി പുറത്ത്