ED ഫയൽ
Kerala

എക്‌സാലോജിക് കേസില്‍ തുടര്‍നടപടിക്ക് ഇഡി; ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയിലെത്തി, ഇന്ന് ഉന്നതതലയോഗം

കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്താനായി ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്താനായി ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയിലെത്തി. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന ഇ ഡിയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കേസില്‍ തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ ഇഡിയുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കുകയാണ്. ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ കേസിന്റെ അടുത്ത ഘട്ട അന്വേഷണ പുരോഗതിയും തുടര്‍നടപടികളും വിലയിരുത്താനാണ് ഡയറക്ടറുടെ അടിയന്തര സന്ദര്‍ശനം എന്നാണ് സൂചന.

കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവും കേന്ദ്ര ഏജന്‍സി ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിലുള്ള അന്വേഷണ പുരോഗതിയും ഇ ഡി ഡയറക്ടറുടെ യോഗം വിലയിരുത്തിയേക്കും. അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. ഇഡിക്ക് നേരെയുണ്ടായ അക്രമം സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു.

ED meeting in CMRL-Exalogic case in Kochi today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

അല്‍ഫാമിന്റെ അളവ് കുറഞ്ഞു, ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍; 3 പേര്‍ക്ക് പരിക്ക്

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു