എക്സാലോജിക്, ടി വീണ  ഫയൽ ചിത്രം
Kerala

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ

ആയുര്‍വേദ കോളജിന് സമീപത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം : കെഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ബാങ്ക് ലോക്കറുകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുറന്നു പരിശോധിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചത്.

കേന്ദ്രസേനയുടെ സുരക്ഷയുടെ അകമ്പടിയോടെയാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. മുന്‍പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോള്‍ ഇ ഡി സംഘത്തിന് നേർക്ക് ആക്രമണമുണ്ടായിരുന്നു. ഇതു കണക്കിലെടുത്ത് പരിശോധനയ്ക്ക് ഇഡി സംഘത്തിന് വലിയ സുരക്ഷയാണ് ഒരുക്കിയത്.

കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ ഇ ഡി മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. സി.എം.ആർ.എലിൽനിന്ന് എക്‌സാലോജിലേക്ക് വന്ന 2.78 കോടി രൂപ വന്നതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.

ED opens Veena's bank lockers; Central Army security for inspection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍