Pinarayi vijayan FILE
Kerala

പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍

റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്‌ , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്‌, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്‌. 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.

ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.

മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ ഡി) അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ​ചെ​യ്യ​ലി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ട്ടൈ​ൽ ലി​മി​റ്റ​ഡ്​ (സി.​എം.​ആ​ർ.​എ​ൽ) ക​മ്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യ ഹർ​ജി ഇന്നലെ ​ഹൈക്കോടതി തള്ളിയിരുന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ൻ​സ് അ​യ​ക്കാ​ൻ ഇ ​ഡി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹർജി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ അ​യ​ക്കു​ന്ന സ​മ​ൻ​സി​നെ​തി​രെ ഹർ​ജി ന​ൽ​കു​ന്ന​ത് അ​പ​ക്വ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന​ട​ക്കം വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സ്​ ടി. ആ​ർ ര​വി ഹ​ർ​ജി ത​ള്ളി​യ​ത്.

ED raids Pinarayi Vijayan's houses

സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സി​ന് ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് 1.72 കോ​ടി രൂ​പ ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ആ​ദാ​യ​നി​കു​തി ഇ​ന്റ​റിം സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്റെ ക​ണ്ടെ​ത്ത​ൽ. ക​മ്പ​നി​ക്ക് ഈ ​ബോ​ർ​ഡി​ന്റെ ഇ​ള​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ.​ഡി​യു​ടെ അ​ന്വേ​ഷ​ണം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ഹ​ർജി​ക്കാ​ർ വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഇ​ള​വു​ക​ൾ ക​ള്ള​പ്പ​ണ​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ്സ​മ​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പി.​എം.​എ​ൽ.​എ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​ദാ​യ​നി​കു​തി സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ല. അ​തി​നാ​ൽ, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൽ​നി​ന്ന് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​വെ​ന്ന​ത്​ ഇ.​ഡി ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്നി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്തമാക്കുകയായിരുന്നു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ഇ.​ഡി​ക്ക് എ​ഫ്.​ഐ.​ആ​റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ഉ​ദ്ധ​രി​ച്ച്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇതേത്തുടർന്നാണ് ഇന്ന് പുലർച്ചെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും ഇഡി സംഘമെത്തിയത്.

ED raids Pinarayi Vijayan's houses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയാളത്തിന്റെ സ്വന്തം ജാനകി അമ്മ; മറക്കാനാകില്ല ആ മധുരഗീതങ്ങളുടെ തേന്‍മഴ; ഒരുകൊച്ചു സ്വപ്‌നത്തിന്‍...

ആ സ്വരം മാഞ്ഞു.... മലയാളത്തിന്റെ 'സ്വര്‍ണ മുകില്‍'; എസ് ജാനകി വിടവാങ്ങി

'ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലി; ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ല'

ആ മഹാസ്വരത്തിന് നന്ദി; എന്റെ പ്രിയപ്പെട്ട ഗായിക; ജാനകി അമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ജാനകിയമ്മ മലയാളിയെ പാടി ഉറക്കിയ അഞ്ച് താരാട്ടുപാട്ടുകള്‍, നിത്യവാത്സല്യം