കേരള ഹൈക്കോടതി ഫയൽ
Kerala

കരുവന്നൂര്‍ ബാങ്കിന് സമാനമായ ക്രമക്കേട് 12 സഹകരണബാങ്കുകളില്‍ നടന്നതായി ഇഡി

ഹൈക്കോടതിയില്‍ നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തില്‍ ഇഡിയുടെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശ്ശൂരിലെ കരുവന്നൂര്‍ ബാങ്കിന് സമാനമായ ക്രമക്കേട് സംസ്ഥാനത്തെ മറ്റ് 12 സഹകരണബാങ്കുകളില്‍ക്കൂടി നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തില്‍ ഇഡിയുടെ വെളിപ്പെടുത്തല്‍.

അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണല്‍, ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്സ്, മൂന്നിലവ്, പെരുംകാവില എന്നീ സഹകരണബാങ്കുകളിലും ക്രമക്കേട് നടന്നതായാണ് ഇഡി അറിയിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നും ഇഡി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരുവന്നൂരുമായി ബന്ധപ്പെട്ടു ലഭിച്ച മൊഴികളില്‍നിന്നു ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കടക്കം സമന്‍സ് അയയ്ക്കാനുള്ള തയാറെടുപ്പിലാണു തങ്ങളെന്നും ഇഡി പറഞ്ഞു. തന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്കു തെളിവുണ്ടെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

അടുക്കളയിൽ വൃത്തിയാക്കാൻ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9

'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്

'3000 റൺസ്', ഷെഫാലി വർമയ്ക്ക് 'ഇരട്ട റെക്കോർഡ്'!