വേനലവധി വെട്ടിക്കുറച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 
Kerala

'മധ്യവേനല്‍ അവധി ഒരുമാസമായി വെട്ടിക്കുറച്ചു'; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയായിരിക്കും അവധിയെന്നും ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് സെക്രട്ടറി വ്യക്തമാക്കി.

അവധി സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരുവിധ പുതിയ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിര്‍മ്മിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അവ പങ്കുവെക്കരുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഭ്യര്‍ഥിച്ചു.

Education Department clarifies summer vacation remains unchanged; dismisses viral circular as fake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്‍വറിന് ഗ്യാസ് സിലിണ്ടര്‍, ജി സുധാകരന് തെങ്ങിന്‍ തോട്ടം, എകെ ശശീന്ദ്രന് ക്ലോക്ക് ലഭിച്ചില്ല; സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

'ഷോട്ട് കഴിഞ്ഞിട്ടും രശ്മിക നിലവിളിച്ചു കരയുകയായിരുന്നു, അത്രയേറെ അവരെ വേദനിപ്പിച്ച എന്തോ ഉണ്ടായിട്ടുണ്ട്'; രാഹുൽ രവീന്ദ്രൻ

ഈ ഇരിപ്പ് ഇങ്ങനെ തുടർന്നാൽ, പ്രമേഹം മുതൽ ഹൃദയാഘാതത്തിന് വരെ സാധ്യത

രാത്രിയിലെ ഈ ശീലങ്ങൾ ഒഴിവാക്കാം, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാം

സൺ​ഗ്ലാസിന് സൺ പ്രൊട്ടക്ഷൻ ആവശ്യം, യുവി രശ്മികൾ തിമിരത്തിന് കാരണമാകാം

SCROLL FOR NEXT