പ്രതീകാത്മക ചിത്രം 
Kerala

ജീവനൊടുക്കാൻ 39 കാരി ആറ്റിൽ ചാടി, മുങ്ങിത്താണ യുവതിയെ രക്ഷിച്ച് എട്ടാം ക്ലാസുകാരൻ

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ആത്മഹത്യ ചെയ്യാനായി ആറ്റിൽ ചാടിയ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് എട്ടാം ക്ലാസുകാരൻ. തിരുവല്ല സ്വദേശിയായ 14 കാരൻ ആൽബിനാണ് 39 കാരിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് അക്കരെനിന്ന്‌ ആരോ ആറ്റിൽ വീഴുന്നത് ആൽബിൻ കണ്ടതാണ്.  കൂട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ആൽബിൻ ആറ്റിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

50 മീറ്റർ വീതിയുള്ള മണിമലയാറിനെ മിനിറ്റുകൾകൊണ്ട് നീന്തിക്കടന്നാണ് ആൽബിൻ യുവതിക്ക് അടുത്തെത്തിയത്. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങിയിരുന്നു. മൂന്നാംതവണ മുങ്ങിപ്പോയ യുവതിയെ ആൽബിൻ തന്റെ കുഞ്ഞ് കൈകൾ കൊണ്ട് പൊക്കിയെടുക്കുകയായിരുന്നു. 39 വയസ്സുള്ള യുവതിയുമായി ആൽബിൻ കരയിലേക്ക് നീന്തി. 

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന്‌ സമീപത്തുനിന്ന്‌ യുവതി ആറ്റിൽ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആൽബിൻ കരയ്ക്കെത്തിച്ച ഇവരെ കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചുവും ആൽബിന്റെ പിതാവ് ബാബുവും ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണമാണ് ആറ്റിൽ ചാടിയതെന്ന് യുവതി പറഞ്ഞു. കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബു-ആൻസി ദമ്പതിമാരുടെ മകനാണ് ആൽബിൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍