നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി Center-Center-Trivandrum
Kerala

എംപിമാര്‍ മത്സരിക്കേണ്ടതില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരമാവധി തര്‍ക്കരഹിതമായ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും നടത്തുന്നതിനു മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ആരും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

പതിവുരീതിയില്‍ നിന്ന് ഇക്കുറി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേര് സമര്‍പ്പിച്ചാല്‍ അത് പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക് പോകാമെന്നും നേതാക്കള്‍ പറഞ്ഞു. സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്ത് എത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗം കര്‍ശന നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. സജീവമായി നടക്കുന്നുണ്ട്.

Election Committee: Sitting MPs not to contest; candidates must not self-proclaim

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ എം ബിഎ, എം സി എ കോഴ്സുകൾ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

16വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ; മാതൃക ഓസ്‌ട്രേലിയ

കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT