Kerala

ആറളം ഫാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു

ആറളം ഫാം ഏഴാം ബ്ലോക്കില്‍ താമസിക്കുന്ന ബബീഷ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കില്‍ താമസിക്കുന്ന ബബീഷ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. 

ശനിയാഴ്ച വൈകുന്നേരം വീട്ടനടുത്ത വഴിയില്‍ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കാണുകയായിരുന്നു. വയനാട്ടില്‍ നിന്നും ഭൂമി ലഭിച്ച് താമസിച്ചുവരുന്ന കുടുബമാണ് ബബീഷിന്റേത്. 

ആറളം ഫാമില്‍ കാട്ടാന ശല്യം സ്ഥിരമാണ്. രണ്ടാഴ്ച മുന്‍പ് കാട്ടാനകള്‍ വന്‍തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ആറളം ഫാം നഴ്‌സറിയില്‍ പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വൈദ്യുത വേലികള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിക്കായി കെസി പക്ഷം, അയിഷയ്ക്കായി വിഡി സതീശനും; വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര്?, ചര്‍ച്ചകള്‍ സജീവം

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; സമഗ്രമായ പഠനം അനിവാര്യമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; അറിയാം ബാങ്കുകളുടെ പട്ടിക

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാം, ആഴ്ചയില്‍ മൂന്നു ദിവസം, സമയം വൈകീട്ട് മൂന്നുമുതല്‍; ക്രമീകരണങ്ങള്‍ ഇങ്ങനെ

സർക്കാരും ഗവർണറും തമ്മിൽ ഒത്തുതീർപ്പ്; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി