പാപ്പാനെ കൊലപ്പെടുത്തിയ ആന 
Kerala

കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊന്നു

മോഹനന്‍ എന്ന പാപ്പാനാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊന്നു. മോഹനന്‍ എന്ന പാപ്പാനാണ് മരിച്ചത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

കോന്നി ആനക്കൂട്ടിലെ തന്നെ നീന എന്ന ആനയുടെ പാപ്പാനാണ് കുത്തേറ്റ് മരിച്ച മോഹനന്‍. പ്രിയദര്‍ശനി എന്ന ആനയുടെ തുമ്പിക്കൈക്കൊണ്ടുള്ള അടിയേറ്റാണ് മോഹനന്‍ മരിച്ചത്. പ്രിയദര്‍ശനിനി എന്ന ആനയുടെ പാപ്പാന്‍ ഇന്ന് ഉണ്ടായിരുന്നില്ല. തീറ്റകൊടുക്കുന്നതിനിടെയാണ് ആന മോഹനനെ ആക്രമിച്ചത്.

ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടാം ശനിയാഴ്ച അവധിയായതിനാല്‍ ആനക്കൂട്ടില്‍ സന്ദര്‍ശകര്‍ ഇല്ലായിരുന്നു.

Elephant kills mahout at Konni Elephant Cage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

ലാലേട്ടാ, നിങ്ങളില്ലാതെ തന്നെ വിസ്മയ പൊലിപ്പിക്കുന്നുണ്ട്; അവരുടെ സിനിമയാണ്, ദയവായി സഹായിക്കാതിരിക്കുക!

'രാമായണ' ഇന്ത്യയിലെത്താൻ വൈകും, ആദ്യമെത്തുക വിദേശത്ത്; കാരണം പറഞ്ഞ് നിർമാതാവ്

കെസിഎൽ വിടർത്തും ഐപിഎൽ സ്വപ്നങ്ങൾ!

കാരറ്റ് പച്ചയ്ക്ക് കഴിച്ചാൽ ​കാഴ്ചശക്തി കൂടുമെന്നത് വെറും തെറ്റിദ്ധാരണ, ​ഗുണമുണ്ടാകണമെങ്കിൽ ഇങ്ങനെ കഴിക്കണം