Elephant that arrived at temple for festival collapses scren grab
Kerala

ഉത്സവത്തിനായി ക്ഷേത്രത്തിലെത്തിയ ആന ചരിഞ്ഞു

കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന. ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലാണ് ആന ചരിഞ്ഞത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രന്‍ എന്ന ആന രാവിലെ ഏഴു മണിയോടെയാണ് ചരിഞ്ഞത്. ആന കുഴഞ്ഞുവീഴുകയായിരുന്നു.

കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന. ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിനിടെയാണ് ആന ചെരിഞ്ഞ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്‌കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രന്‍.

Elephant that arrived at temple for festival collapses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉറക്കത്തിൽ മൂര്‍ഖന്റെ കടിയേറ്റു; ചിറയിന്‍കീഴിൽ എട്ടു വയസ്സുകാരൻ മരിച്ചു

'പീരിയഡസ് വേദന പോലും അങ്ങേര് സഹിക്കില്ല, തട്ട് ഇത്ര താഴുമെന്ന് കരുതിയില്ല'; അഖില്‍ മാരാരെ എയറിലേക്ക് വിട്ട് ലക്ഷ്മി മേനോന്‍

'എല്ലാവരും അറിയുന്നവരാണ്. സ്‌നേഹിതര്‍...'; വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ച് കുട്ടംകുളം പള്ളി

ഇന്ന് ലോക പുസ്തക ദിനം, പുസ്തക പ്രേമികളേ ഇതിലേ ഇതിലേ...

തലയുടെ 'സ്പെഷ്യൽ ക്ലാസ്'; യുവതാരത്തിനെ ടെക്‌നിക്കുകൾ പഠിപ്പിച്ച് ധോനി (വിഡിയോ)

SCROLL FOR NEXT