പ്രതീകാത്മക ചിത്രം 
Kerala

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയപരിധി നീട്ടി

www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചു.

2020 ജുനുവരി 01 മതല്‍ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ സമയമുണ്ട്. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു. എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല.

eemployment.kerala.gov.in വഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ നേരിട്ടോ മറ്റൊരാള്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധന നടത്താം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓക്‌ടോബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി