മുഹമ്മദ് റിയാസ്  
Kerala

പണമിടപാട് വഴികള്‍ തേടി ഇഡി; ലെറ്റര്‍ റോറ്റഗറി കൈമാറും; റിയാസിനെതിരെ ദുബൈയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

വിദേശ രാജ്യങ്ങളില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ലെറ്റേഴ്‌സ് റോഗറ്ററി നല്‍കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ ദുബൈയില്‍ നിന്ന് ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ലെറ്റേഴ്‌സ് റോഗറ്ററി അഥവാ ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇഡിയുടെ നീക്കം. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ രാജ്യങ്ങളില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ലെറ്റേഴ്‌സ് റോഗറ്ററി നല്‍കുക.

ഇതിനായി കൊച്ചി പിഎംഎല്‍എ കോടതിയില്‍നിന്ന് അനുമതി വാങ്ങിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. കോടതിയുടെ അനുമതി ലഭിച്ച ശേഷം ഈ കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടര്‍ന്ന് ദുബൈ അധികൃതര്‍ക്ക് നല്‍കുകയുമാണ് ചെയ്യുക. ആവശ്യമായ വിവരങ്ങളുടെ ചോദ്യാവലി തയ്യാറാക്കി അയക്കുകയാണ് ചെയ്യുക. അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരത്തിന് ശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമന്‍സ് അയക്കുക.

ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ റിയാസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡി ആരോപണം.

Enforcement Directorate to Gather More Details from Dubai Regarding Hawala Transactions in Case Against Former Minister P A Mohamed Riyas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

'പറക്കും കാര്‍', ടോക്കണ്‍ അഡ്വാന്‍സ് 50.06 ലക്ഷം രൂപ; ടെസ്ല റോഡ്‌സ്റ്റര്‍ ബുക്കിങ്ങ് ഇന്ത്യയില്‍ തുടങ്ങി

'47 കിരീടങ്ങൾ', ആൻ സെ യുങിന്റെ ബാഡ്മിന്റൺ അപാരത... 'ചരിത്രം വഴിമാറി'!

32 ദിവസം കാലാവധി; 202 രൂപ പ്ലാനുമായി ബിഎസ്എന്‍എല്‍, അറിയാം ഓഫറുകള്‍

'ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്; കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല'; ഒമര്‍ ലുലു പറയുന്നു