രാജി സന്നദ്ധത അറിയിച്ച് ഇപി ജയരാജന്‍ ഫയല്‍
Kerala

രാജി സന്നദ്ധത അറിയിച്ച് ഇപി ജയരാജന്‍; സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ഇപി ജയരാജന്‍ ബിജെപി ബന്ധം സംസ്ഥാന കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്റെ തീരുമാനമെന്നാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇപി ജയരാജന്‍. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപി ജയരാജന്‍ ബിജെപി ബന്ധം സംസ്ഥാന കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്റെ തീരുമാനമെന്നാണ് സൂചന. സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ കഴിഞ്ഞ ദിവസം ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'എല്ലാം നടക്കട്ടെ' എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പികെ ശശിക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയ നടപടിയോട് ഇപി ജയരാജന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു, അത് പല അവസരങ്ങളിലും പരസ്യമായി പ്രകടപ്പിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം; തീരുവകളില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്‍ഡിന് പുതിയ ചെയര്‍മാന്‍; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്‍ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സൗദി സര്‍വീസുകള്‍ 20 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു