Lightning strike 
Kerala

തുലാമഴ തകര്‍ത്തുപെയ്തു; കൊച്ചി മിന്നി!, രാത്രിയില്‍ രേഖപ്പെടുത്തിയത് 1271 മിന്നലുകള്‍

തൃശൂരില്‍ 846 മിന്നലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ കണ്ണൂരില്‍ 1011, കോഴിക്കോട് 710 എന്ന രീതിയില്‍ മിന്നലുണ്ടായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: തുലാമഴ കഴിഞ്ഞ ദിവസം തകര്‍ത്തുപെയ്തപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിന്നലുണ്ടായത് എറണാകുളം ജില്ലയില്‍.1271 മിന്നലുകളാണ് ബുധാനാഴ്ച രാത്രി അന്ന് ജില്ലയില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അന്ന് ആയിരത്തിലേറെ മിന്നലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയില്‍ മാത്രമാണ്. ശക്തമായ മഴയാണ് അന്നുരാത്രി ജില്ലയില്‍ പെയ്തത്. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തു. തൃശൂരില്‍ 846 മിന്നലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ കണ്ണൂരില്‍ 1011, കോഴിക്കോട് 710 എന്ന രീതിയില്‍ മിന്നലുണ്ടായി.

തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിന് മുകളിലും ന്യൂനമര്‍ദമുണ്ട്. വടക്കന്‍ കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ പാത്തിയുമുണ്ട്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടി, മിന്നല്‍, മഴ, കാറ്റ് എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്.

ശനിയാഴ്ച തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Ernakulam Records Highest Lightning Strikes as Autumn Rains Lash Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

Today's Rashi Phalam October 24 | വായ്പാ നടപടികളിൽ പുരോഗതി, തർക്കങ്ങളിൽ ഒത്തുതീർപ്പിന് സാധ്യത

'56 ഇഞ്ച് കളിപ്പാട്ടം, താക്കോല്‍ ചൈനയുടെ കൈവശം'; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

മഹാമാഘ മഹോത്സവം: തർക്കം രൂക്ഷം, തിരുനാവായയിൽ രണ്ട് ആഘോഷങ്ങൾ

ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് കൊച്ചിയിൽ തന്നെ; ജിസിഡിഎയുമായുള്ള വാടക തർക്കം പരിഹരിച്ചു