Vande Bharat Express  x
Kerala

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് 'സൂപ്പർ ഹിറ്റ്'; മടക്ക യാത്ര ടിക്കറ്റുകൾ തീർന്നത് അതിവേ​ഗം!

മുഴുവൻ സ്റ്റോപ്പുകളിലേയും ടിക്കറ്റ് നിരക്കുകൾ, സമയം എല്ലാം അറിയാം

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കെഎസ്ആർ ബം​ഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേ​ഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേ​ഗം തീർന്നത്. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ബം​ഗളൂരുവിൽ നിന്നു എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണ് നിരക്ക്.

ഈ മാസം 11 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മടക്ക സർവീസിന്റെ ടിക്കറ്റുകളാണ് അതിവേ​ഗം വിറ്റു തീർന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർ കാറുകൾ. ഒരു എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലാണ് 600 പേർക്ക് യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ചെയർകാറിൽ അടിസ്ഥാന നിരക്കായി 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർ ഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കാറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും.

എറണാകുളം ജങ്ഷൻ- കെഎസ്ആർ ബം​ഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.

ടിക്കറ്റ് നിരക്ക്: കെഎസ്ആർ ബം​ഗളൂരു- എറണാകുളം വന്ദേഭാരത് (26651)

ചെയർകാർ, ബ്രാക്കറ്റിൽ എക്സിക്യൂട്ടീവ് ചെയർകാർ

സേലം 850 രൂപ (1580), ഈറോഡ് 960 (1800), തിരുപ്പുർ 1040 (1960), കോയമ്പത്തൂർ 1115 (2120), പാലക്കാട് 1195 (2275), തൃശൂർ 1340 (2580), എറണാകുളം 1655 (3015)‌.

ടിക്കറ്റ് നിരക്ക്: എറണാകുളം- കെഎസ്ആർ ബം​ഗളൂരു വന്ദേഭാരത് (26652)

തൃശൂർ 440 രൂപ (830), പാലക്കാട് 605 (1145), കോയമ്പത്തൂർ 705 (1340), തിരുപ്പുർ 790 (1515), ഈറോഡ് 865 (1670), സേലം 965 (1855), കെആർ പുരം 1600 (2945), ബം​ഗളൂരു 1615 (2980).

സ്റ്റോപ്പുകൾ, സമയം

കെഎസ്ആർ ബം​ഗളൂരു- എറണാകുളം: രാവിലെ 5.10നു ബം​ഗളൂരുവിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളത്തെത്തും. കെആർ പുരം 5.25, സേലം 8.13, ഈറോഡ് 9, തിരുപ്പുർ 9.45, കോയമ്പത്തൂർ 10.33, പാലക്കാട് 11.28, തൃശൂർ 12.28.

എറണാകുളം- കെഎസ്ആർ ബം​ഗളൂരു: ഉച്ച കഴിഞ്ഞ് 2.20നു പുറപ്പെട്ട് രാത്രി 11നു ബം​ഗളൂരുവിലെത്തും. തൃശൂർ 3.17, പാലക്കാട് 4.35, കോയമ്പത്തൂർ 5.20, തിരപ്പുർ 6.03, ഈറോഡ് 6.45, സേലം 7.18, കെആർ പുരം 10.23, ബം​ഗളൂരു 11.00.

KSR Bengaluru-Ernakulam Vande Bharat Express reservations have begun. Tickets have been sold out very quickly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ', ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

'ഥാര്‍ ഒരു കാറല്ല, ഞാനിങ്ങനെയാണെന്ന പ്രസ്താവന, ഈ രണ്ട് വാഹനമോടിക്കുന്നവര്‍ക്ക് ക്രിമിനല്‍ സ്വഭാവം'

മാസം 100 രൂപ മാറ്റിവെയ്ക്കാനുണ്ടോ?, ഭാവിയില്‍ ലക്ഷപ്രഭുവാകാം; ചെയ്യേണ്ടത് ഇത്രമാത്രം

അടൂരിന്റേയും അരവിന്ദന്റേയും സിനിമകളിലൂടെയല്ല, ഇന്ന് മലയാള സിനിമയെ ലോകം അറിയുന്നത് യുവതലമുറയിലൂടെ: റസൂല്‍ പൂക്കുട്ടി

ഐഎസ്എല്ലിൽ അനിശ്ചിതത്വം; മോഹൻ ബ​ഗാൻ പ്രവർത്തനം നിർത്തി; ക്ലബുകളുടെ ഭാവി തുലാസിൽ

SCROLL FOR NEXT