ശശി തരൂരുമായി സൗഹൃദ സംഭാഷണം നടത്തുന്ന മോദി  പിടിഐ
Kerala

അലയന്‍സ് എയര്‍ലൈന്‍സ് ആയി: പരിഭാഷ പാളി, കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടാവുമെന്ന് മോദി- വിഡിയോ

തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ അബദ്ധം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ അബദ്ധം. ഇന്ത്യ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് നേരെ ഒളിയമ്പെയ്ത് മോദി നടത്തിയ പ്രസംഗ ഭാഗമാണ് മലയാളത്തിലേക്ക് തെറ്റായി പരിഭാഷപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ നോക്കിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മോദി ഒളിയമ്പെയ്തത്. 'മുഖ്യമന്ത്രിയോട് ഞാന്‍ പറയട്ടെ, നിങ്ങള്‍ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ ഒരു സ്തംഭമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നു. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്താന്‍ പോകുന്നു'- മോദിയുടെ ഹിന്ദിയിലുള്ള ഈ വാക്കുകള്‍ മനസിലാകാതെ പരിഭാഷകന്‍ തെറ്റായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു.

'നമ്മുടെ എയര്‍ലൈന്‍സുമായിട്ട് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നല്‍കണം.'- എന്നതായിരുന്നു മലയാള പരിഭാഷ. ഇന്ത്യ അലയന്‍സ് എയര്‍ലൈന്‍സ് എന്ന് തെറ്റിദ്ധരിച്ചതാണ് അബദ്ധത്തിന് കാരണം. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് തെറ്റായാണ് പരിഭാഷകന്‍ തര്‍ജ്ജമ ചെയ്തത് എന്ന് മനസിലാക്കിയെന്നോണം മോദി ചിരിക്കുകയും മനസിലാവേണ്ടവര്‍ക്ക് മനസിലായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പരിഭാഷയില്‍ സംഭവിച്ച തെറ്റ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പങ്കുവെയ്ക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT