വിശ്വാസ് മേത്ത ചിത്രം; വിന്‍സെന്‍റ് പുളിക്കല്‍
Kerala

'മുകേഷ് മരിച്ചപ്പോള്‍ ഒരുപാട് കരഞ്ഞു; ആരോപണങ്ങൾ കാരണം പൊതുവേദിയിൽ പാട്ടുപാടുന്നത് നിർത്തേണ്ടി വന്നു'

ചിലര്‍ നമ്മുടെ ശരീരത്ത് ചെളിവാരിയെറിയാന്‍ ശ്രമിക്കും

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതം ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ വിശ്വാസ് മേത്ത. ആരോപണങ്ങള്‍ കാരണം പൊതുവേദിയില്‍ പാട്ടുപാടുന്നത് നിര്‍ത്തേണ്ടി വന്നുവെന്നും വിശ്വാസ് മേത്ത ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

'എന്റെ 15-ാം വയസിലാണ് ഗായകന്‍ മുകേഷ് മരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം എന്നെ ദുഖത്തിലാഴ്ത്തി. വീടിന് പുറത്തിറങ്ങി ആ ശബ്ദം തിരികെ നല്‍കൂ എന്ന് പൊട്ടിക്കരഞ്ഞു. സംഗീതം ഒരുപാട് ഇഷ്ടമാണ്. സംഗീതം മാത്രമാണ് ഒരു ആശ്വാസം. എന്നാല്‍ ചിലര്‍ അതില്‍ അയൂസപ്പെട്ടു. ഞാന്‍ പാട്ടു പാടി നടക്കുകയാണെന്നും ജോലിയൊന്നും ചെയ്യുന്നില്ലെന്നും പറഞ്ഞു നടന്നു. എന്റെ സ്വകാര്യ താല്‍പര്യം എന്റെ കരിയറിനെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ പൊതുവേദിയില്‍ പാട്ടുപാടുന്നത് നിര്‍ത്തി'- വിശ്വാസ് മേത്ത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എന്നാല്‍ സാധാരണ ജനങ്ങളില്‍ നിന്നും എനിക്ക് കിട്ടിയ അംഗീകാരം വലുതായിരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതാണ്. നല്ലതിനെ മലയാളികള്‍ പ്രോത്സാഹിപ്പിക്കും. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നതിലുപരിയായാണ് അവര്‍ എന്നെ കണ്ടത്. ഞാന്‍ സംഗീതം അവതരിപ്പിക്കുമ്പോള്‍ മന്ത്രിമായും ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകള്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ നമ്മുടെ ശരീരത്ത് ചെളിവാരിയെറിയാന്‍ ശ്രമിക്കും. അവര്‍ നമ്മള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കും'- അദ്ദേഹം പറഞ്ഞു.

ഇനി മുഴുവനായി സംഗീതത്തില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം. സംഗീതം മാത്രമാണ് എനിക്കൊരു ആശ്വാസമായിട്ടുള്ളത്. ഞാന്‍ എന്തിന് അത് ഒഴിവാക്കണം. കോഴിക്കോട് വെച്ച് ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസറായി ജോലി ചെയ്‌പ്പോഴാണ് അവസാനമായി പൊതുവേദിയില്‍ പാട്ടുപാടിയത്. വളരെ നല്ല പ്രേക്ഷകരായിരുന്നു അവിടെയുണ്ടായിരുന്നത്. അന്ന് ഗായകന്‍ മുകേഷിന്റെ 100-ാം ജന്മദിനമായിരുന്നു. അദ്ദേഹത്തിന് തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമായിരുന്നു ആ സംഗീത പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT