ശോഭന ജോര്‍ജ് 
Kerala

ഔഷധിയില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തി ശോഭന ജോര്‍ജ്; ഉപയോഗിച്ചത് ഡീലക്‌സ് എസി മുറി; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

ചെയര്‍പഴ്‌സന് സൗജന്യചികിത്സാ ആനുകൂല്യമില്ല; ഔഷധിയുടെ പഞ്ചകര്‍മ ആശുപത്രിയില്‍ സൗന്ദര്യചികിത്സാരീതിയുമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഔഷധി ചെയര്‍പഴ്‌സനായിരിക്കെ ശോഭന ജോര്‍ജ്, ഔഷധിയുടെ ആശുപത്രിയില്‍ അനധികൃത സൗന്ദര്യചികിത്സ നടത്തിയതായി റിപ്പോര്‍ട്ട്. ആയുര്‍വേദ രീതിയില്‍ നിന്ന് മാറിയുള്‌ല ചികിത്സയെപ്പറ്റിയുള്ള വിവരങ്ങളൊന്നും ആശുപത്രി രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവില്‍ വാങ്ങിയെന്നും ചികിത്സയ്ക്കായി സ്ഥാപനത്തിലെ ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശോഭന ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെടുന്ന പരാതി ആരോഗ്യമന്ത്രിക്ക് കൈമാറി.

2002 ജൂലൈയില്‍ ഔഷധിയിലെ ഡീലക്‌സ് എസി മുറിയിലായിരുന്നു സൗന്ദര്യചികിത്സ. ചെയര്‍പഴ്‌സന് സൗജന്യചികിത്സാ ആനുകൂല്യമില്ല; ഔഷധിയുടെ പഞ്ചകര്‍മ ആശുപത്രിയില്‍ സൗന്ദര്യചികിത്സാരീതിയുമില്ല. ഒരുദിവസത്തെ ചികിത്സയ്ക്കായി മാത്രം 3 കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചു. ഈ മിശ്രിതം ഏലാദി വെളിച്ചെണ്ണ തേച്ചാണ് ഉപയോഗിച്ചത്. മുരിങ്ങയിലയും ഇളനീരും ചേര്‍ത്ത മിശ്രിതം, അരിപ്പൊടിയും ഓറഞ്ചുനീരും തൈരും ചേര്‍ത്ത മിശ്രിതം, ഫെയ്‌സ്പാക്കും പാലും റോസ് വാട്ടറും, മഞ്ഞള്‍ ബോഡിറാപ്പും നസ്യവും എന്നിങ്ങനെയായിരുന്നു ചികിത്സാരീതികള്‍. ഇതിനെല്ലാം ഔഷധിയുടെ പണം ഉപയോഗിച്ചു.

രേഖകളിലില്ലാത്ത സൗന്ദര്യചികിത്സ ശോഭന ജോര്‍ജ് നടത്തുന്ന വിവരം അന്നത്തെ മാനേജിങ് ഡയറക്ടറെ ആശുപത്രി സൂപ്രണ്ട് രേഖാമൂലം അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ex-Oushadhi Chairperson Sobhana George Accused of Illegal Beauty Treatment at Hospital: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

വിജയം തുടരാന്‍ ഇന്ത്യ; കിഷന് പകരം വൈഭവ്?, സഞ്ജു ഓപ്പണ്‍ ചെയ്യുമോ?

തുലാമഴ തകര്‍ത്തുപെയ്തു; കൊച്ചി മിന്നി!, രാത്രിയില്‍ രേഖപ്പെടുത്തിയത് 1271 മിന്നലുകള്‍

Today's Rashi Phalam October 24 | വായ്പാ നടപടികളിൽ പുരോഗതി, തർക്കങ്ങളിൽ ഒത്തുതീർപ്പിന് സാധ്യത

'56 ഇഞ്ച് കളിപ്പാട്ടം, താക്കോല്‍ ചൈനയുടെ കൈവശം'; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്