കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടന്ന കൂട്ടായ്മ ആസ്റ്റര്‍ മിംസ്
Kerala

കുട്ടികളില്‍ കാന്‍സര്‍ ഭേദമാകാനുള്ള സാധ്യതകള്‍ കൂടുതല്‍; 'വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസി'ല്‍ വിദഗ്ധര്‍

'വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുട്ടികളില്‍ കാന്‍സര്‍ അവബോധ ദിനത്തോടനുബന്ധിച്ച് കാന്‍സറിനോട് പോരാടുന്നവരും കാന്‍സറിനെ അതിജീവിച്ചവരുടെയും സംഗമം. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു കൂട്ടായ്മ. 'വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍, കുട്ടികള്‍ വിവിധ സൂപ്പര്‍ ഹീറോകളുടെ വേഷത്തിലാണ് പങ്കെടുത്തത്. കുട്ടികളില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ തളരുകയല്ല നേരിടുകയാണ് വേണ്ടതെന്നും, ചെറിയ കുട്ടികളിലെ കാന്‍സര്‍ ചികിത്സ വളരെ ഫലപ്രദമാണെന്നും കുട്ടികളുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍ എം ആര്‍ പറഞ്ഞു.

കുട്ടികളിലെ കാന്‍സര്‍ മുതിര്‍ന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അവര്‍ ചികിത്സകളോട് പോസിറ്റീവായി പ്രതികരിക്കും. രോഗം ഭേദമാകാനുള്ള സാധ്യതകള്‍ കുട്ടികളില്‍ കൂടുതലാണെന്നും കൃത്യമായ ചികിത്സയും മാതാപിതാക്കളുടെ അകമറ്റ പിന്തുണയുമാണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പരിപാടിയില്‍ ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സ്‌റ്റേറ്റ് പ്രസിഡന്റ് കരീം കാരശ്ശേരി മുഖ്യാതിഥിയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ ലുക്മാന്‍ പി, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓങ്കോളജി തലവന്‍ ഡോ കെ.വി ഗംഗാധരന്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍, മുതിര്‍ന്നവരിലെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍ന്റ് വിദഗ്ധന്‍ ഡോ. സുധീപ് വി, കുട്ടികളുടെ വിഭാഗം ഡോക്ടര്‍മാരായ ഡോ സുധാ കൃഷ്ണനുണ്ണി, സീനിയര്‍ ഓങ്കോളജിസ്റ്റ്മാരായ ഡോ. ശ്രീലേഷ് കെ പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. സതീഷ് പത്മനാഭന്‍, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജിസ്റ്റുമാരായ ഡോ. സജിത്ത് ബാബു, ഡോ മിഹിര്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമാരായ ഡോ. സലിം വിപി, ഡോ. ഫഹീം അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT